ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്നലെ ഉച്ചയോടെ തീവ്രമായ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെയാണ് കര കയറിയത്. ബംഗ്ലാദേശിലെ സാഗര്‍ ഐലന്‍ഡിനും പശ്ചിമ ബംഗാളിലെ ഖേപുപാറയ്‌ക്കും ഇടയിലൂടെയാണ് ‘റിമാല്‍’ കരയിലേക്ക് പ്രവേശിച്ചത്.
കനത്ത മഴയില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും നാശം വിതയ്ക്കുകയും ചെയ്തു. എന്നാല്‍ കേരളതീരത്തെ ബാധിക്കാത്തതിനാല്‍ സംസ്ഥാനത്ത് മുന്നറിയിപ്പുകളൊന്നുമില്ല. കനത്ത മഴയില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും നാശം വിതയ്ക്കുകയും ചെയ്തു. എന്നാല്‍ കേരളതീരത്തെ ബാധിക്കാത്തതിനാല്‍ സംസ്ഥാനത്ത് മുന്നറിയിപ്പുകളൊന്നുമില്ല. ബംഗ്ലാദേശിലെ മോഗ്ലയ്‌ക്ക് സമീപത്തായിരുന്നു കാറ്റിന്‍റെ പ്രധാന ഭാഗം കരതൊട്ടത്. പരമാവധി 135 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കരയിലേക്കുള്ള കാറ്റിന്‍റെ പ്രവേശനം. ഇക്കഴിഞ്ഞ 22 ന് ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യമേഖലയില്‍ രൂപമെടുത്ത ന്യൂനമര്‍ദം 25 ഓടെയാണ് ചുഴലിക്കാറ്റായി മാറിയത്.
പലയിടത്തും ട്രെയിൻ സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. അതിനിടെ, കൊൽക്കത്ത വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിർത്തിവെച്ച വിമാന സർവീസുകൾ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പുനരാരംഭിച്ചു.