മദ്യനയ അഴിമതിക്കേസിൽ സ്ഥിര ജാമ്യത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റിനെതിരെ കെജ്രിവാൾ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഈ മാസം നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കോടതി അദ്ദേഹത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ച് ഒരു ദിവസത്തിനുള്ളിൽ ജൂൺ 2 ന്
ഇടക്കാല ജാമ്യ കാലാവധി കഴിയുന്നതാണ്.
ഇടക്കാല ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഈ ആഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഡൽഹി മുഖ്യമന്ത്രിക്ക് തിരിച്ചടിയായി, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന കോടതി നിരസിച്ചു.