പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മൻമോഹൻ സിംഗ്

പൊതുപ്രസംഗത്തിൻ്റെ അന്തസ്സ് താഴ്ത്തിയ ആദ്യ പ്രധാനമന്ത്രി യാണ്‌ നരേന്ദ്ര മോദി എന്ന് മുൻ പ്രധാമനമന്ത്രി മന്മോഹൻ സിങ്ങ്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷവും പാർലമെന്ററി വിരുദ്ധവുമായ…

പൊതുപ്രസംഗത്തിൻ്റെ അന്തസ്സ് താഴ്ത്തിയ ആദ്യ പ്രധാനമന്ത്രി യാണ്‌ നരേന്ദ്ര മോദി എന്ന് മുൻ പ്രധാമനമന്ത്രി മന്മോഹൻ സിങ്ങ്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷവും പാർലമെന്ററി വിരുദ്ധവുമായ പദങ്ങൾ ഉപയോഗിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നീചമായ രൂപത്തിൽ പ്രധാനമന്ത്രി മോദി ഏർപ്പെട്ടിരിക്കുകയാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. “ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ രാഷ്ട്രീയ ചർച്ചകൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മോദിജി വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നീചമായ രൂപത്തിൽ ഏർപ്പെട്ടിട്ടുണ്ട്, അവ പൂർണ്ണമായും ഭിന്നിപ്പിക്കുന്ന സ്വഭാവമുള്ളവയാണ്. പൊതു വ്യവഹാരത്തിന്റെ അന്തസ്സും അതുവഴി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സും താഴ്ത്തിക്കെട്ടുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിജി ” മൻമോഹൻ സിംഗ് പറഞ്ഞു.

Leave a Reply