ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലേക്കുള്ള പ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി വ്യാപിച്ചുകിടക്കുന്ന 57 പാർലമെന്റ് മണ്ഡലങ്ങളിൽ ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കും.
പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ 13 സീറ്റുകളും, പശ്ചിമ ബംഗാൾ 9 സീറ്റുകളും, ബിഹാർ 8 സീറ്റുകളും, ഒഡിഷ 6 സീറ്റുകളും, ഹിമാചൽ പ്രദേശ് 4 സീറ്റുകളും, ഝാർഖണ്ഡ് 3 സീറ്റുകളും, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ ഒരു മണ്ഡലം എന്നിങ്ങനെയാണ് ജനവിധി തേടുന്ന 57 സീറ്റുകൾ.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അവസാന നിമിഷത്തെ റാലികൾ ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരേന്ദ്ര മോദി ഇന്നലെ പശ്ചിമ ബംഗാളിലും ഒഡീഷയിലും റാലികളെ അഭിസംബോധന ചെയ്തു.