കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഇനി കാത്തിരിക്കേണ്ട; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഇനി കാത്തിരിക്കേണ്ട. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കണ്‍സഷന്‍ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍…

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഇനി കാത്തിരിക്കേണ്ട. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കണ്‍സഷന്‍ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസവും തിരക്കും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു മെസ്സേജ് വരുന്നതാണ്.

Leave a Reply