കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിൽ ഇരിക്കുന്നതിനിടെ പുലർച്ചെ സൂര്യോദയം ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്നലെ മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയിൽ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂർ നീളുന്ന ധ്യാനത്തിന് ചെറിയൊരു ഇടവേള നൽകിയാണ് മോദി ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങി സൂര്യോദയം ആസ്വദിച്ചത്.
ഇന്നലെ വൈകീട്ട് കന്യാകുമാരി വിവേകാനന്ദ പാറയിൽ എത്തിയ മോദി ജൂണ്‍ ഒന്ന് വരെയാണ് ഇവിടെ ധ്യാനത്തിലിരിക്കുക. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് പ്രധാനമന്ത്രിയുടെ ധ്യാനം.
ഇന്നലെ കന്യാകുമാരിയിൽ എത്തിയ മോദി ആദ്യം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് ശേഷം തിരുവള്ളുവരുടെ പൂർണകായ പ്രതിമയും സന്ദര്‍ശിച്ച ശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുക.