മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ അനുമതി, ജാഗ്രതാ നിര്‍ദേശം

മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയര്‍ത്തുന്നതിന് അനുമതി. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ രണ്ടു മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവില്‍ നാലു ഷട്ടറുകളും ഒരു…

മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയര്‍ത്തുന്നതിന് അനുമതി. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ രണ്ടു മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവില്‍ നാലു ഷട്ടറുകളും ഒരു മീറ്റര്‍ വീതം ഉയര്‍ത്തിവച്ചിരിക്കുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നടപടി.

തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി

Leave a Reply