വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും. 45 മണിക്കൂർ വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ നിരാഹാരം വ്രതം അനുഷ്ഠിച്ചായിരുന്നു ധ്യാനം.…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.

45 മണിക്കൂർ വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ നിരാഹാരം വ്രതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളിൽ പകർത്തി പ്രക്ഷേപണം ചെയ്തതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Leave a Reply