വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തുമ്പോൾ വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നേറുകയാണ്. 111781 വോട്ടിന്റെ ലീഡിൽ മുന്നേറുന്നു. ഹൃദയഹാരിയായ കുറിപ്പുമായി ‘ചിരി മായാതെ മടങ്ങൂ ടീച്ചർ’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കെ.കെ ശൈലജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രമയുടെ കുറിപ്പ്.
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ.മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ടെന്ന് രമ പറയുന്നു.
വോട്ടെണ്ണൽ അവസാനഘട്ടത്തിൽ എത്തുമ്പോൾ കേരളത്തിൽ യു ഡി എഫാണ് മുന്നേറിയത്. യു ഡി എഫിന് 18 ഉം, എൻ ഡി എക്ക് ഒന്നും എൽ ഡി എഫിന് ഒന്നുമാണ്. തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി വൻ വിജയം സ്വന്തമാക്കി. ആലത്തൂരിൽ എൽ ഡി എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ വിജയിച്ചു.