ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പരാജയപ്പെട്ട സ്ഥാനാർത്ഥികൾക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാം. പരാജയപ്പെട്ടവരിൽ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവർക്ക് മാത്രമാണ് അവസരം.
ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാൻ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും കെട്ടിവെക്കണം. മൈക്രോ കൺട്രോളർ യൂണിറ്റിൽ എതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്ന് ഇത്തരത്തിൽ പരിശോധിക്കാം. ഏപ്രിൽ 26ന് സുപ്രിംകോടതി പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ പുറത്തിറക്കിയത്.
ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാൻ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം. കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ് ഒരു ഇ.വി.എം യൂണിറ്റ്. അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും.



