തൃശ്ശൂരിൽ വൻ വിജയം ചാർത്തിയ സുരേഷ് ഗോപി ഇന്ന് ഡെൽഹിയിലെത്തും തുടർന്ന് മോദിയടക്കമുള്ള നേതാക്കളെ നേരിൽ കണ്ട് കൂടിക്കാഴ്ച്ച നടത്തും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം മാർഗ്ഗം ഡൽഹിയിൽ എത്തും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിച്ചതായാണ് വിവരം.
അതേസമയം തനിക്ക് വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്നും പാർട്ടി വോട്ടുകളും നിർണായകമായെന്നും, പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ലയെന്നും. കെ മുരളീധരന്റെ അഭിപ്രാത്തോട് പ്രതികരിക്കാൻ ഇല്ലയെന്നും അദ്ദേഹം പറഞ്ഞു .
ഇന്നലെ സുരേഷ് ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണമാണ് നടന്നത്. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്.