തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സ് അമല്‍രാജിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശിയാണ്  അമല്‍രാജ്. ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമലിനെ കാണാതാവുകയായിരുന്നു. കൊല്ലം ബീച്ചിലെ ശക്‌തമായ തിരമാലയിൽപ്പെട്ട് നിരവധി ജീവനുകളാണ് പൊലിഞ്ഞത്.…

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സ് അമല്‍രാജിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശിയാണ്  അമല്‍രാജ്. ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമലിനെ കാണാതാവുകയായിരുന്നു. കൊല്ലം ബീച്ചിലെ ശക്‌തമായ തിരമാലയിൽപ്പെട്ട് നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

കൊല്ലത്തെ പോര്‍ട്ടിന് ഉള്ളില്‍ നിന്നാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply