റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം ; 15കാരനെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കത്രിക കൊണ്ട് കുത്തി 

വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അമ്പലവയൽ സ്വദേശിയായ  ശബരിനാഥിനെ (15) പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കത്രിക…

വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അമ്പലവയൽ സ്വദേശിയായ  ശബരിനാഥിനെ (15) പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.

മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലുംകുത്തേറ്റു. ചെവിക്കും സാരമായ പരിക്കുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയെകിലും നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

Leave a Reply