കൊല്ലം ചിതറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ശാസ്താംനട സ്വദേശി ബിനു (34) ആക്രമിച്ചത്. ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെ നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഒപിയില്‍ പരിശോധനക്കിടെയിലാണ് സംഭവം.
ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയുമായിരുന്നു. ബിനു തെങ്ങുകയറ്റ തൊഴിലാളിയാണ്. സംഭവ സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.