മൂന്നാം എന്‍ഡിഎ സര്‍ക്കാരിൻറെ നേതാവായി മോദിയെ എൻഡിഎ യോഗം തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു.
എൻഡിഎ നേതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത നരേന്ദ്രമോദി എല്ലാവർക്കും നന്ദിയറിയിച്ചു. ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത്ഷയും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്ങും തുടരുമെന്നാണ് സൂചന.സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പിച്ചു. രാജീവ് ചന്ദ്ര ശേഖറും മന്ത്രി സഭയിലേക്ക് എന്നാണ് സൂചന. ഇന്ന് വൈകീട്ടോടെ മൂന്നാം മോദി മന്ത്രിസഭയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമാകും.