കേരളത്തിൽ സ്വർണ്ണ വിലയിൽ ഇടിവ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസംകൊണ്ട് സ്വർണ്ണവില ഇത്രയും കുറയുന്നത്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി.
മേയ് 20നാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വിലയിലെത്തിയത് ഗ്രാമിന് 6890 രൂപയും പവന് 55120 രൂപയുമായിരുന്നു. അന്ന് ജിഎസ്ടിയും,ഹോൾമാർക്ക് ഫീസും, പണിക്കൂലിയും എല്ലാം ചേർത്ത് ഒരു പവൻ വാങ്ങണമെങ്കിൽ 59,000 രൂപയ്ക്കടുത്ത് നൽകണമായിരുന്നു.