നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ,വൻ ഒരുക്കങ്ങൾ നടക്കുകയാണ്. നരേന്ദ്ര മോദി ജൂൺ 9ന് വൈകിട്ട് 7.15ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു.
ഇന്നും നാളെയും ന്യൂഡൽഹി കനത്ത സുരക്ഷാ വലയത്തിനുള്ളിലായിരിക്കും. രാഷ്ട്രപതി ഭവനിൽ ഗാർഡ് ചടങ്ങിൽ മാറ്റമുണ്ടാകില്ല, അത്യാധുനിക ത്രിതല സുരക്ഷാ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാലിദ്വീപിന് പുറമേ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പുറമെ, അഭിഭാഷകർ, ഡോക്ടർമാർ, കലാ-കായിക രംഗത്ത് നിന്നുള്ളവർ, സാംസ്‌കാരിക പ്രവർത്തകർ, വ്യവസായികൾ, വികസിത് ഭാരത് അംബാസിഡർമാർ, ട്രാൻസ്‌ജെൻഡേഴ്‌സ്, വനവാസി യുവതികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കും ക്ഷണമുണ്ട്.