പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്നു പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പിതാവും സഹോദരനും എത്തിയിരുന്നെങ്കിലും അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. ഡൽഹിയിലേക്ക് തിരികെ പോകണമെന്ന് അറിയിച്ചതോടെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ടു. ഇന്നലെ രാത്രി തന്നെ ഇവരെ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഇവരെ ഡൽഹിയിൽ നിന്ന് കണ്ടെത്തി കൊച്ചിയിലെത്തിക്കുകയായിരുന്നു.