ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ ഇന്ന് രാവിലെ 8.30- ഓടെ തീപ്പിടിച്ചത്. 17 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.
പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ രക്ഷപെടുത്തി. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.