ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപ കേസിൽ മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
കുറച്ചു നാളുകൾക്ക് മുൻപ് ആണ് നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതിഅധിക്ഷേപം നടത്തിയിരുന്നു , മോഹിനിയായിരിക്കണം മോഹിനിയാട്ടം ചെയ്യേണ്ടതെന്നും ഇയാളെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നും കാക്കയുടെ നിറമാണെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു. അതിനെത്തുടർന്ന് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.