ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സംഭവത്തിൽ നിരവധി പേർക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.  നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെയാണ് അപകടം ഉണ്ടായത്. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട കാഞ്ചന്‍ജംഗ എക്സ്പ്രസും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാഞ്ചന്‍ജംഗ…

train collision in bengal

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.  നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെയാണ് അപകടം ഉണ്ടായത്. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട കാഞ്ചന്‍ജംഗ എക്സ്പ്രസും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്നിൽ ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു.യാത്രാ വണ്ടിയുടെ 2 കോച്ചുകൾ തെറിച്ചുപോയി. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

രക്ഷാപ്രവർത്തനത്തിനായി  ദുരന്ത ദുരന്തനിവാരണ സേനാ അം​ഗങ്ങൾ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അപകടസ്ഥലത്തേക്ക് മുഖ്യമന്ത്രി മമത ബാനർജി ഉടൻ പുറപ്പെടുമെന്നാണ് റിപ്പോർട്ട്.

Leave a Reply