പട്ന:ബിഹാർ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജ് കാൻ്റീനിൽ നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി.ഭക്ഷണം കഴിച്ചതിന് പിന്നാലെ ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർത്ഥികളെയാണ് വ്യാഴാഴ്ച്ച
രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദ്യാർഥികൾ എല്ലാവരും ഇപ്പോൾ ആരോഗ്യവാനാണെന്നും ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.ഭക്ഷണത്തിൻ്റെ ഗുണനിലവാരം സംബന്ധിച്ച് നേരത്തെ തന്നെ കോളേജ് മാനേജ്‌മെൻ്റിന് നിരവധി പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥിതി പഴയപടി തന്നെ തുടരുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ബങ്ക ജില്ലാ മജിസ്‌ട്രേറ്റ് അൻഷുൽ കുമാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ പൊലീസ് ഓഫീസർ എന്നിവർ വിഷയം അന്വേഷിക്കാൻ കോളജ് സന്ദർശിച്ചു.