വിദ്യാഭ്യാസ മന്ത്രിയെ തള്ളി SFI; സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് നിവേദനം, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ആവശ്യത്തിനുള്ള സീറ്റുകൾ ഉണ്ടെന്നായിരുന്നു. എന്നാൽ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ മുന്നോട്ട് വന്നിരിക്കുകയാണ്. പ്ലസ് വൺ സീറ്റ്…

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ആവശ്യത്തിനുള്ള സീറ്റുകൾ ഉണ്ടെന്നായിരുന്നു. എന്നാൽ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ മുന്നോട്ട് വന്നിരിക്കുകയാണ്. പ്ലസ് വൺ സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു.

പ്രതിസന്ധി പരിഹരിക്കാൻ അധികബാച്ചുകൾ നൽകണമെന്നാവശ്യപ്പെട്ട് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടികാണിച്ച് എസ്എഫ്ഐ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരമുഖത്തേക്ക് ഇറങ്ങുമെന്നും. SFI വിദ്യാർത്ഥികൾക്ക് ഒപ്പമെന്നും വി.പി സാനു പറഞ്ഞു.

മലപ്പുറം , കോഴിക്കോട് ആർ. ഡി. ഡി ഓഫീസുകൾ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു.മൂന്നാം തവണയാണ് മലപ്പുറം ഹയർ സെക്കൻ്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എ ഉപരോധിക്കുന്നത്. ആര്‍.ഡി.ഡി ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച പൊലീസും – എം. എസ്. എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Leave a Reply