അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയേക്കും. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
“അടുത്ത വർഷം ഇന്ത്യയായിരിക്കുമെന്ന് ഞാൻ കരുതുന്നു. സെപ്റ്റംബർ 29 ന് ഞാൻ മാർസെയിലിലേക്ക് പോകും, മാർസെയിൽ നിന്ന് മംഗോളിയയിലേക്ക് പറക്കാനുള്ള സാധ്യതയുണ്ട്, പക്ഷേ ഇതുവരെ തീരുമാനിച്ചിട്ടില്ല”. ഫ്രാൻസിസ് മാർപാപ്പ തൻ്റെ വരാനിരിക്കുന്ന യാത്രാ ഷെഡ്യൂൾ വിവരിച്ചുകൊണ്ട് ഇന്നലെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ. വൈകാതെ വിദേശകാര്യമന്ത്രാലയം അതിനുള്ള നടപടികളിലേക്ക് കടന്നേക്കും. മാര്‍പാപ്പ ഇന്ത്യയിലെത്തിയാല്‍ കേരളത്തില്‍ ഉറപ്പായുമെത്തുമെന്ന് കത്തോലിക്കാസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.