നീറ്റ് പരീക്ഷാ ക്രമക്കേട്: സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു

നീറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം…

നീറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എൻ.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.

സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുൻഗണനയിൽ വിഷയം അന്വേഷിക്കാൻ സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ലോക്കൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്ത പട്‌നയിലേക്കും ഗോധ്രയിലേക്കും പ്രത്യേക സിബിഐ സംഘത്തെ അയയ്ക്കുന്നുണ്ട്.

Leave a Reply