നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിയുടെ ഈ കത്തിൽ ചോദ്യ പേപ്പർ ചോർന്ന് വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും, ഈ കാര്യം ഒരുപാടു വിദ്യാർഥികളെ ബാധിച്ചെന്നും പറയുന്നു. സംസ്ഥാനങ്ങൾ സ്വയം പരീക്ഷ നടത്തുന്ന രീതി പുനഃസ്ഥാപിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയും കൈക്കൂലിയും ഉദ്യോഗാർത്ഥികളുടെ ഭാവിയും ആത്മവിശ്വാസവും അപകടത്തിലാക്കുകയാണ്. മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത
തന്നെ ഇത് ബാധിക്കുമെന്നും മമത ചൂണ്ടിക്കാട്ടി.