കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസാണ് എതിരെ വന്ന ടെമ്പോ വാനുമായി കൂട്ടിയിടിച്ചത്.
അഞ്ചൽ ആയൂർ റോഡിൽ ആയൂർ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അഞ്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റു സ്വകാര്യ ആശുപത്രികളിലു പ്രവേശിപ്പിച്ചു.