തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടൻ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടൻ വിജയ്.
നിങ്ങള്‍ക്ക് എവിടെ വിജയിക്കാന്‍ സാധിക്കുമോ ആ മേഖലയിലേക്ക് കടന്നുവരിക. നമുക്ക് വേണ്ടത് നല്ല ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും മാത്രമല്ല. നല്ല നേതാക്കളെ കൂടിയാണ്. നല്ലതുപോലെ പഠിക്കുന്നവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിക്കണം. നാട്ടിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാവുക. രാഷ്ട്രീയത്തെ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മേഖലയിലും നല്ല നേതാക്കള്‍ വരണമെന്നും വിജയ് ചടങ്ങില്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ച വിജയ് താത്കാലിക സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് പറഞ്ഞു.