ശക്തമായ മഴയും ഇടിമിന്നലും, ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 1ൽ മേൽക്കൂര തകർന്നുവീണു

ഡൽഹിയിൽ ശക്തമായ മഴയും ഇടിമിന്നലും. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽകുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. മൂന്ന് അഗ്‌നിശമനസേനാ യൂണിറ്റുകൾ ഉടൻ…

ഡൽഹിയിൽ ശക്തമായ മഴയും ഇടിമിന്നലും. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽകുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. മൂന്ന് അഗ്‌നിശമനസേനാ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

സംഭവത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകിയാണ് ഓടുന്നത്. വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ട്. കനത്ത മഴ കാരണമാണ് അപകടമുണ്ടായതെന്ന് അധികൃതർ പറയുന്നു. ടാക്സി ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൽഹിയിൽ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി മുഴുവൻ വ്യാപക മഴയാണ് ലഭിച്ചത്.

Leave a Reply