നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ അധിക്ഷേപ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.
രൂക്ഷമായ ഭാഷയിലുള്ള ആക്രമണം ആണ് നടന്നത്. ‘താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്.
ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ ഷമ്മി തിലകന്റെ മറുപടി. ഷമ്മി തിലകന്റെ പിതാവും അന്തരിച്ച നടനുമായ തിലകന്റെ പേരുപോലും കമന്റുകളിൽ വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. അതേസമയം നിരവധി പേർ ഷമ്മി തിലകന് പിന്തുണയുമായും എത്തുന്നുണ്ട്.