മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനിമുതൽ കുലഗുരു എന്നറിയപ്പെടും

മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനിമുതൽ ‘കുലഗുരു’ എന്ന് അറിയപ്പെടും. സംസ്ഥാനത്തെ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാരും ഇനി ‘കുലഗുരു’ എന്നാണ് അറിയപ്പെടുക. മറ്റ് സംസ്ഥാനങ്ങളും ‘കുലഗുരു’ പേരുമാറ്റത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ…

മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനിമുതൽ ‘കുലഗുരു’ എന്ന് അറിയപ്പെടും. സംസ്ഥാനത്തെ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാരും ഇനി ‘കുലഗുരു’ എന്നാണ് അറിയപ്പെടുക. മറ്റ് സംസ്ഥാനങ്ങളും ‘കുലഗുരു’ പേരുമാറ്റത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് തേടിയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. പേരുമാറ്റത്തിനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകരം നൽകി. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ അതിന്റെ പ്രാധാന്യം വർധിക്കുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. വരും നാളുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply