കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനം; ഭീമൻ രഘു

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. രണ്ടു മന്ത്രിമാർ അമ്മ സംഘടനയ്ക് ഉള്ളതിൽ സന്തോഷം ഉണ്ടെന്നും ഭീമൻ രഖു പറഞ്ഞു. വാക്കുകളിങ്ങനെ, അമ്മയുടെ വാർഷിക പൊതുയോഗംകൾ…

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. രണ്ടു മന്ത്രിമാർ അമ്മ സംഘടനയ്ക് ഉള്ളതിൽ സന്തോഷം ഉണ്ടെന്നും ഭീമൻ രഖു പറഞ്ഞു.

വാക്കുകളിങ്ങനെ,

അമ്മയുടെ വാർഷിക പൊതുയോഗംകൾ വരുംപ്പോളാണ്‌ എല്ലാവരെയും തമ്മിൽ കാണാനും സൗഹൃദം പങ്കുവയ്‌ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇപ്പോൾ. നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്.

എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ. 2026- നല്ലേ അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മ എന്ന സംഘടന നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭാരവാഹികൾക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു”

Leave a Reply