പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഉള്‍പ്പെട്ട ഭൂമി ഇടപാടു കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരന്‍

സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഭൂമി ഇടപാട് കേസ് പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം മടക്കി നൽകി കേസ് ഒത്തുതീർപ്പായി. പലിശ സഹിതം 33 ലക്ഷം രൂപയാണ് മടക്കി നൽകിയത്. ഭാര്യയുടെ…

സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഭൂമി ഇടപാട് കേസ് പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം മടക്കി നൽകി കേസ് ഒത്തുതീർപ്പായി. പലിശ സഹിതം 33 ലക്ഷം രൂപയാണ് മടക്കി നൽകിയത്.

ഭാര്യയുടെ പേരിലുള്ള 10.5 സെന്റ് ഭൂമി ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരിരുന്നു. മുൻകൂർ വാങ്ങിയ തുക തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കുമെന്ന് കോടതി വിധി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ഭൂമിയുടെ ജപ്തി നടപടി ഒഴിവാക്കൽ‌ ആയിരിക്കും അടുത്ത നടപടി. രമ്യഹർജി കോടതിയിൽ ഫയൽ ചെയ്തു.

74 ലക്ഷം രൂപയ്ക്കു ഭൂമി വില്‍ക്കാന്‍ സമ്മതിക്കുകയും മുന്‍കൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം കൂടുതൽ തുക ഡിജിപി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ ഭൂമിയുടെ ആധാരം കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഉമ്മർ ഷെരീഫ് നടത്തിയ അന്വേഷണത്തിലാണ് എസ് ബി ഐ ബാങ്കിൽ 26 ലക്ഷം രൂപയുടെ ബാധ്യത ഈ സ്ഥലത്തിനുണ്ടെന്ന് കണ്ടെത്തിയത്.

എന്നാൽ തനിക്ക് വസ്തു വേണ്ടന്നും പണം തിരികെ തെരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം തിരികെ കിട്ടിയില്ല. ഡിജിപിയും ഭാര്യയും കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറില്‍ ഉള്‍പ്പെട്ട വ്യക്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Leave a Reply