സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്നും മുന്നണിക്കുള്ളിലായാലും, പുറത്തായാലും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു.
ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ട് പോകാൻ സംഘടനയ്ക്ക് കഴിയും. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടിയെന്നും എ കെ ബാലൻ പരിഹസിച്ചു.
കാര്യവട്ടത്തെ കേരള യൂനിവേഴ്സിറ്റി കാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.