കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ കണ്ണൂരിലെ വസതിയിൽനിന്ന് കൂടോത്ര വസ്തുക്കൾ കണ്ടെടുത്ത ആരോപണം വിവാദമാകുന്നു. ഒന്നരവർഷം മുൻപ് സുധാകരന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും പൂജാരിയുടെയും സാന്നിധ്യത്തിൽ വസ്തുക്കൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വീടിൻറെ കന്നിമൂലയിൽ നിന്ന് ഒരു കിഴിയിൽ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്. കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു.
ഇതുകൊണ്ടൊന്നും തന്നെ അപായപ്പെടുത്താന്‍ കഴിയില്ല. അങ്ങനെയൊരു ശ്രമം ആരെങ്കിലും നടത്തിയെന്ന് തോന്നുന്നില്ല. കെ.പി.സി.സി. ആസ്ഥാനത്തെ ഓഫീസിലും കൂടോത്രം ചെയ്തതായി ആളുകള്‍ പറയുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. ഉണ്ണിത്താനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
‘നിങ്ങൾക്ക് ഇത് എവിടുന്ന് കിട്ടി ആര് തന്നു എന്ന് പറ എങ്കിൽ ഞാൻ വിശദീകരിക്കാം. ‘കൂടോത്രം’ ആരോപണത്തിൽ ചോദ്യത്തിന് മറുപടി നൽകാതെ ക്ഷുഭിതനായി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.