നീറ്റ് വിവാദത്തിൽ സത്യവാങ്മൂലവുമായി എൻടിഎ. നീറ്റ് തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻടിഎ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതിന് തെളിവുകളുടെ അഭാവത്തിൽ നീറ്റ്-യുജി 2024 വീണ്ടും നടത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. ഒരു പുതിയ പരീക്ഷ ലക്ഷക്കണക്കിന് യഥാർത്ഥ ഉദ്യോഗാർത്ഥികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഗോദ്രയിൽ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ടി സഹായത്തോടെയാണ് ക്രമക്കേട് നടന്നത്. രാജ്യത്ത് സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളത്. അതേസമയം നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.