ഹാഥ്റസ് ദുരന്തം: മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ അറസ്റ്റിൽ

ഹത്രസ് ദുരന്തത്തിൽ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കർനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ…

Bhole baba

ഹത്രസ് ദുരന്തത്തിൽ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കർനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ടിരുന്നു.

യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പൊലീസ് ചോദ്യം ചെയ്തതയായാണ് സൂചന. എന്നാൽ കേസിൽ ആൾദൈവത്തിനെ പ്രതിചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട്‌ സ്ത്രീകളുമുണ്ട്.

Leave a Reply