കേന്ദ്ര ബജറ്റ് ചർച്ച ചെയ്യാൻ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വിദഗ്ധർ, വ്യവസായ വിദഗ്ധർ, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തു.
പുതിയ പദ്ധതികളും തന്ത്രങ്ങളും നിലവിലെ സാമ്പത്തിക സ്ഥിതിയും യോഗത്തിൽ ചർച്ചയായി. കൂടാതെ സാമ്പത്തിക വിദഗ്ധരുടെ ശുപാർശകളും പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കുകയും ചെയ്തു.ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23 നാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്.