പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ. 120 അധിക ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത് . കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു.…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ. 120 അധിക ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത് . കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു. താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. 61 ബാച്ചുകൾ കൊമേഴ്‌സ് കോമ്പിനേഷനിൽ അനുവദിച്ചു.

കാസർഗോഡ് ഒരു സയൻസ് ബാച്ച് 4 ഹുമാനിറ്റീസ് ബാച്ചുകൾ 13 കൊമേഴ്‌സ് ബാച്ചുകളും അനുവദിച്ചു. 14,90,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്.

Leave a Reply