വിഴിഞ്ഞം തുറമുറഖത്തിന്‍റെ ട്രയൽ റൺ ഇന്ന്

വിഴിഞ്ഞത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പലിന് സ്വീകരണവും തുറമുഖത്തിന്‍റെ ട്രയൽ റൺ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.…

വിഴിഞ്ഞത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പലിന് സ്വീകരണവും തുറമുഖത്തിന്‍റെ ട്രയൽ റൺ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.

സ്ഥലം എം.എല്‍.എ എം.വിൻസെന്‍റ് മാത്രം പങ്കെടുക്കും. ആദ്യ കണ്ടെയ്നർ കപ്പൽ സാൻ ഫെർണാണ്ടോ ഇന്നലെ രാവിലെയാണ് തുറമുഖത്തെത്തിയത്.

വിഴിഞ്ഞത്ത് ചരക്കു കപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു . 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കഴിഞ്ഞദിവസം കെ.സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply