നോണ്‍ വെജ് എത്തി; ഇനിമുതൽ കലാമണ്ഡലത്തിൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും

ഇനിമുതൽ കേരള കലാമണ്ഡലത്തിൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വർഷങ്ങളായി സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ, വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. ബുധനാഴ്ച ഉച്ചഭക്ഷണമായാണ് കലാമണ്ഡലത്തിൽ ബിരിയാണി എത്തിയത്. നോൺ വെജ് വിഭവങ്ങൾ വേണമെന്ന…

ഇനിമുതൽ കേരള കലാമണ്ഡലത്തിൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വർഷങ്ങളായി സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ, വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. ബുധനാഴ്ച ഉച്ചഭക്ഷണമായാണ് കലാമണ്ഡലത്തിൽ ബിരിയാണി എത്തിയത്. നോൺ വെജ് വിഭവങ്ങൾ വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്നാണ് കലാമണ്ഡലത്തിന്‍റെ ഔദ്യോഗിക വിശദീകരണം.

ഇപ്പോൾ സസ്യേതര ഭക്ഷണം കഴിച്ച 480 വിദ്യാർഥികളിൽ 450 പേരും മാംസാഹാരമാണ് സ്വീകരിച്ചത്. ഇത് സ്ഥിരം സംവിധാനമല്ല. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഇത്തരത്തിൽ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

Leave a Reply