തിരുവനന്തപുരം: ജോയിയുടെ മരണത്തിൽ ഉത്തരവാദി കോർപ്പറേഷനാണെന്ന് ആരോപിച്ച് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷേധക്കാർ മാർച്ച് നടത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച സമരക്കാർക്കു നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. നഗരസഭാ വളപ്പിലേക്ക് ചാടി കടന്ന രണ്ടു വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
അഴിമതി ആരോപണവുമായിട്ടാണ് പ്രതിഷേധം.പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മേയർ രാവിലെ ഓഫീസിൽ എത്തിയിരുന്നില്ല.