തദ്ദേശ തെരഞ്ഞെടുപ്പ്: വിജയം ലക്ഷ്യമിട്ട് കോൺഗ്രസ്, 6 കോർപ്പറേഷന്‍റെ ചുമതല സുധാകരനും സതീശനും ചെന്നിത്തലക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. 6…

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. 6 കോർപ്പറേഷന്‍റെ ചുമതല സുധാകരനും സതീശനും ചെന്നിത്തലക്കുമായി നൽകി.

മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല ഇങ്ങനെയാണ്. കണ്ണൂര്‍ – കെ സുധാകരൻ, കോഴിക്കോട് – രമേശ് ചെന്നിത്തല, തൃശ്ശൂര്‍ – റോജി എം ജോൺ, കൊച്ചി – വിഡി സതീശൻ, കൊല്ലം – വിഎസ് ശിവകുമാര്‍, തിരുവനന്തപുരം – പിസി വിഷ്ണുനാഥ്. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നിൽ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നൽകി.

14 ജില്ലകളിലും 14 നേതാക്കൾക്ക് മേൽനോട്ട ചുമതലകൾ നൽകിയിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തിരുവനന്തപുരം, ആലപ്പുഴ മുന്‍മന്ത്രി കെ.സി.ജോസഫ്, കോട്ടയം ബെന്നി ബെഹനാന്‍ എംപി, ഇടുക്കി ജോസഫ് വാഴയ്ക്കന്‍, എറണാകുളം ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എംപി കൊല്ലം,പത്തനംതിട്ട ഷാനിമോള്‍ ഉസ്മാന്‍, തൃശ്ശൂര്‍ എ.പി.അനില്‍കുമാര്‍, പാലക്കാട് ടി.എന്‍ പ്രതാപന്‍,മലപ്പുറം എം.കെ.രാഘവന്‍ എംപി, കോഴിക്കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വയനാട് സണ്ണിജോസഫ് എംഎല്‍എ, കണ്ണൂര്‍ ടി.സിദ്ധിഖ് എംഎല്‍എ, കാസര്‍ഗോഡ് ഷാഫിപറമ്പില്‍ എംപി എന്നിവര്‍ക്കും നല്‍കി.

Leave a Reply