സിദ്ധാർത്ഥന്‍റെ മരണം വാര്‍ഡനായ ഡീനും അസി.വാര്‍ഡനും ഹോസ്റ്റലില്‍ അച്ചടക്കം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ വാര്‍ഡനായ ഡീനും അസി.വാര്‍ഡനും ഹോസ്റ്റലില്‍ അച്ചടക്കം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജസ്റ്റിസ് എ ഹരിപ്രസാദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്…

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ വാര്‍ഡനായ ഡീനും അസി.വാര്‍ഡനും ഹോസ്റ്റലില്‍ അച്ചടക്കം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജസ്റ്റിസ് എ ഹരിപ്രസാദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് കൈമാറി.

ഹോസ്റ്റല്‍ ഭരിച്ചിരുന്നത് സീനിയര്‍ വിദ്യാര്‍ഥികളായിരുന്നെന്ന് അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട്. രാത്രിയില്‍ സിദ്ധാര്‍ഥന്‍ ആക്രമിക്കപ്പെട്ടത് വിദ്യാര്‍ഥികള്‍ അസി.വാര്‍ഡനെ അറിയിച്ചിരുന്നു. എന്നിട്ടും അത് അന്വേഷിക്കാനോ സിദ്ധാര്‍ഥനെ ആശുപത്രിയിലെത്തിക്കാനോ വാർഡൻ തയ്യാറായില്ല.
ഹോസ്റ്റല്‍ ഭരണനിര്‍വഹണത്തില്‍ ഡീന്‍ താത്പര്യം കാണിച്ചില്ല. പൂര്‍ണമായും അസി. വാര്‍ഡന്മാരെ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തനം.

Leave a Reply