യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ബൈഡന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളു എന്നും ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി അറിയിച്ചു. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ പറഞ്ഞു.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് താൻ അമേരിക്കൻ ജനതക്ക് വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാവുമെന്നും ബൈഡൻ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റിവച്ചു.