കേന്ദ്ര ബജറ്റ്; മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ മുദ്ര ലോൺ തുക നിലവിലെ പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. മുദ്രയുടെ ‘തരുൺ’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക. 2015 ഏപ്രിൽ 8-ന്…

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ മുദ്ര ലോൺ തുക നിലവിലെ പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. മുദ്രയുടെ ‘തരുൺ’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക.

2015 ഏപ്രിൽ 8-ന് ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന . പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, കോഓപറേറ്റിവ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് മുദ്ര ലോൺ ലഭിക്കും.

മുദ്ര യോജന പ്രകാരം ഇതുവരെ 10 ലക്ഷം രൂപ വരെയാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്‌, എന്നാൽ ഇനി മുതൽ വായ്‌പാ തുക 20 ലക്ഷമായി മാറും. തിരിച്ചടവ് കാലാവധി 5 വർഷം വരെയാണ്, കൂടാതെ പ്രോസസ്സിംഗ് ഫീസായി നാമമാത്രമായ തുക കൂടി ഈടാക്കും. ഈ വായ്‌പാ സ്‌കീമിൽ പലിശ നിരക്കുകൾ ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

Leave a Reply