ന്യൂഡൽഹി: ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തെരുവിൽ ആഹ്‌ളാദ പ്രകടനവും അനുയായികള്‍ക്കൊപ്പം ബൈക്ക് റാലിയും നടത്തിയ ഗുണ്ടാനേതാവ് വീണ്ടും അഴിക്കുള്ളിലായി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് ഗുണ്ടാത്തലവനെ വീണ്ടും ജയിലിലടച്ചത്. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം.
നിരവധി കേസുകളിൽ പ്രതിയായ ഹര്‍ഷദ് പാടണ്‍കര്‍ വീണ്ടും അറസ്റ്റിലായത്. ജൂലായ് 23 നാണ് ജയിൽമോചിതനായത് പിന്നാലെ ബഥേൽ നഗർ മുതൽ അംബേദ്കർ ചൗക്ക് വരെ നടത്തിയ റാലിയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. അനധികൃതമായി റാലി നടത്തിയതിനും കുഴപ്പങ്ങൾ സൃഷ്ടിച്ചതിനുമാണ് അറസ്റ്റ്. ഹർഷദിനെ കൂടാതെ ആറ് സഹായികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഹര്‍ഷദ് പാടണ്‍കര്‍.