ഇന്ന് കാർഗിൽയുദ്ധ വിജയത്തിന്റെ 25-ാം വാർഷികം. 60 ദിവസത്തിലേറെയായി നീണ്ടുനിന്ന യുദ്ധം, പാകിസ്ഥാനെ തുരത്തി,മുമ്പ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചതോടെ 1999 ജൂലൈ 26 ന് യുദ്ധം അവസാനിച്ചു. ഇരുവശത്തും നിരവധി ജീവൻ നഷ്ടപ്പെട്ടു.
കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ചു. സൈനികർക്ക് ആദരാഞ്ജലി നേർന്ന്, ധീരരായ സൈനികർക്ക് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
ഈ യുദ്ധത്തിൽ ധീരതയോടെ മാതൃരാജ്യത്തെ സംരക്ഷിച്ച നിങ്ങളുടെ ത്യാഗവും സമർപ്പണവും രാജ്യം ഒരിക്കലും മറക്കില്ലന്ന് രാജ്യത്തെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു.
‘പാകിസ്താൻ മുമ്പ് നടത്തിയ കുത്സിത ശ്രമങ്ങളിലെല്ലാം പരാജയപ്പെട്ടവരാണ്. എന്നാൽ, അവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തിലൂടെയും നിഴൽ യുദ്ധത്തിലൂടെയും ഇന്നും അവർ എല്ലാം തുടരുകയാണ്. ഭീകരതയുടെ യജമാനന്മാർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരിടത്തു നിന്നാണ് ഇന്നു ഞാൻ സംസാരിക്കുന്നത് നിങ്ങളുടെ നീചമായ ഉദ്ദ്യേശങ്ങൾ ഒരിക്കലും നടക്കില്ലെന്നാണ് തീവ്രവാദത്തിന്റെ രക്ഷാധികാരികളോട് എനിക്ക് പറയാനുള്ളത്. നമ്മുടെ സൈനികർ പൂർണ ശക്തിയോടെ ഭീകരവാദത്തെ തകർത്ത് ശക്തമായ മറുപടി നൽകും’മോദി പറഞ്ഞു.