ആനന്ദബോസ് നൽകിയ അപകീർത്തിക്കേസ്, അപ്പീലിലും മമതയ്ക്ക് കനത്ത തിരിച്ചടി

ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ മമത ബാനർജിക്ക് വീണ്ടും കൊൽക്കത്ത ഹൈക്കോടതിയുടെ കനത്ത താക്കീത്. ഗവർണർക്കെതിരെ അപകീർത്തികരമോ അനാവശ്യമോ ആയ പ്രസ്താവനകൾ നടത്തരുതെന്നും മമത അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി…

ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ മമത ബാനർജിക്ക് വീണ്ടും കൊൽക്കത്ത ഹൈക്കോടതിയുടെ കനത്ത താക്കീത്. ഗവർണർക്കെതിരെ അപകീർത്തികരമോ അനാവശ്യമോ ആയ പ്രസ്താവനകൾ നടത്തരുതെന്നും മമത അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി ലംഘിക്കരുതെന്നും കോടതി കർശന നിർദേശം നൽകി.

ഉത്തരവ് ലംഘിച്ചാൽ മമതാ ബാനർജി ഗവർണർക്ക് കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും പരിണിത ഫലങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനൽകി. ഐ പി മുഖർജി, ബിസ്വരൂപ് ചൗധരി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply