ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം, ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു.
പാകിസ്താൻ സൈന്യത്തിൽ നിന്നുള്ള കമാൻഡോകളും തീവ്രവാദികളും ഇതിൽ ഉൾപ്പെടുന്നു. ആക്രമണം സേന പരാജയപ്പെടുത്തി. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ഇതിനുമുൻപും പാകിസ്താന്റെ ബോർഡർ ആക്ഷൻ ടീം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.



